praveshnoltsavam 2015
Friday, August 15, 2014
Saturday, August 9, 2014
Wednesday, August 6, 2014
Friday, August 1, 2014
ചാന്ദ്രദിനം
ചാന്ദ്രദിനം
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ആദ്യമായി ഇറങ്ങിയതിന്റെ ഓർമ്മയ്കായി ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നു. [1] അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ് എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ്, എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്. ജൂലൈ 21 ന് വാഹനത്തിൽ നിന്നും ചന്ദ്രനിലിറങ്ങി
നടന്ന ആസ്ട്രോങ്ങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ ആദ്യമായി ഇറങ്ങിയ മനുഷ്യൻ
എന്ന നേട്ടം കരസ്ഥമാക്കി. ചന്ദ്രനിൽ ഇറങ്ങിയ രണ്ടാമത്തെ വ്യക്തി എഡ്വിൻ
ആൽഡ്രിനാണ്. മൈക്കൽ കോളിൻസ് ചാന്ദ്ര ഭ്രമണപഥത്തിൽ അവരുടെ മാതൃവാഹനം അപ്പോളോ
11 നിയന്ത്രിക്കുകയായിരുന്നു.
"ഇത് ഒരു മനുഷ്യന്റെ ചെറിയ കാല് വെയ്പ്പ്, മാനവരാശിക്ക് വലിയകുതിച്ചു
ചാട്ടവും" എന്ന് ആംസ്ട്രോങ്ങിനാൽ തന്നെ വിശേഷിപ്പിക്കപ്പെട്ട ഈ സംഭവം
മാനവചരിത്രത്തിലെ നാഴികകല്ലുകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്നു. [2]
ജ്യോതിശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, മനുഷ്യന്റെ ആദ്യ
ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവ ജനങ്ങളെ ഓർമ്മിപ്പിക്കാനും പ്രത്യേകിച്ച്
വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്തുവാനുമാണ് ഈ ദിവസം ചാന്ദ്ര
ദിനമായി ആഘോഷിക്കുന്നത്. ശാസ്ത്ര സംഘടനകളുടെ നേതൃത്വത്തിലും സ്കൂളികളിൽ
ശാസ്ത്രക്ലബ്ബുകളുടെ ആഭിമുഖ്യത്തിലും വിവിധ പരിപാടികൾ ഈ ലക്ഷ്യത്തോടെ
നടത്തിവരാറുണ്ട് [3]
-
Apollo 11 യാത്രകാർ
-
എഡ്വിൻ ആൾഡ്രിൻ ചന്ദ്രനിൽ]]
Subscribe to:
Posts (Atom)