About Us




                            GLPS CHULLY  

                 

                            PH.0467228424

                             H.M:  VARGHEESE PV

                           PH..9495789985


                           


 

ഗവ. എല്‍. പി. സ്ക്കൂള്‍, ചുള്ളി

സ്ക്കൂളിനെക്കുറിച്ച്

ചുള്ളിസ്ക്കൂളിന്റെ ചരിത്രം ചികയുമ്പോള്‍ അമ്പൂഞ്ഞിപൊതുവാളിന്റെ മകന്‍ അടുക്കാടുക്കം കുഞ്ഞികൃഷ്ണന്‍ നായരുടെ വീട്ടില്‍ ഏതാനും കൂട്ടികളെ ഇരുത്തി പഠിപ്പിച്ചു തുടങ്ങിയ ചെറുപളളിക്കൂടമാണ് ഇന്നും ഓര്‍മ്മ നശിക്കാത്ത പഴയ ആളുകളുടെ സ്മൃതിപഥത്തില്‍ തെളിഞ്ഞുനില്‍ക്കുന്നത്.പിന്നീട് ഇപ്പോള്‍ പോസ്റ്റോഫീസ് പ്രവര്‍ത്തിക്കുന്നതിന് സമീപമായി പുല്ലുമേഞ്ഞ ഷെഡില്‍ അതിന്റെ പ്രവര്‍ത്തനം നടന്നുവന്നു. കെ. വി. കൊട്ടന്‍, സി. വി. നാര്‍ക്കളന്‍, കോതര്‍മ്പന്‍ വീട്ടില്‍ കൊട്ടന്‍ മണിയാണി, അടുക്കാടുക്കം കുഞ്ഞികൃഷ്ണന്‍ നായര്‍, പാറ്റേണ്‍ വീട്ടില്‍ രാമന്‍ മണിയാണി തുടങ്ങിയ അനേകം പേര്‍ അദ്ധ്യാപകരായും അല്ലാതെയും ഇതിന്റെ ശ്രേയസ്സിനായി പ്രയത്നിച്ചിട്ടുണ്ട്.
തുടര്‍ന്ന് ഇന്ന് സ്ക്കൂള്‍ പ്രവര്‍ത്തിച്ചുവരുന്ന സ്ഥലം നല്‍കി സന്മനസു കാണിക്കാന്‍ താഴത്തുവീട്ടില്‍ കേളുമണിയാണി തയ്യാറായപ്പോള്‍ അത് സ്ക്കൂളിന്റെ പുരോഗതിക്കു തുടക്കമായി.
1961-ല്‍ പട്ടം താണുപിള്ള മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ബഹു. കെ. ചന്ദ്രശേഖരന്റെ കാലത്താണ് ഇതിന് സര്‍ക്കാറിന്റെ അംഗീകാരം ലഭിക്കുന്നതും, ഭദ്രന്‍മാഷ് അദ്ധ്യാപകനായി എത്തിച്ചേര്‍ന്നതും സ്ക്കൂളിന് നിലവിലുള്ള കെട്ടിടം ലഭിച്ചതും

 














No comments:

Post a Comment